ന്യൂഡൽഹി: മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം. രാജ്യ സുരക്ഷയിൽ വിട്ടുവീഴ്ച്ചയില്ലെന്നും യുഎന്നിന്‍റേത് ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
മസൂദ് അസർ ആഗോള ഭീകരൻ: യുഎൻ നടപടി സ്വാഗതം ചെയ്ത് ഇന്ത്യ
യുഎൻ നടപടി സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം. യുഎന്നിന്‍റേത് ഇന്ത്യയ്ക്ക് ഗുണകരമായ തീരുമാനം.
കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യമാണ് യുഎൻ ഇന്നലെ അംഗീകരിച്ചത്. ഇതോടെ പാകിസ്ഥാന് വലിയ നയതന്ത്ര തിരിച്ചടിയാണുണ്ടായത്. പ്രധാനമായും യുഎന്നിന്‍റെ പ്രഖ്യാപനത്തിന് പുൽവാമ ഭീകരാക്രമണം കാരണമായെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ നാലുതവണ എതിര്‍ത്ത ചൈന ഇത്തവണ അനുകൂലിച്ചു. ഇന്ത്യയുടെ ആവശ്യത്തെ ചൈന മാത്രമാണ് ഇതുവരെ എതിര്‍ത്തിരുന്നത്. യുകെയും ബ്രിട്ടനും യുഎസ്സും അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎന്നില്‍ പ്രമേയം ഉന്നയിച്ചപ്പോഴെല്ലാം ചൈന വീറ്റോ പവര്‍ ഉപയോഗിച്ച് ആ ശ്രമത്തിന് തടയിടുകയായിരുന്നു.