ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം നബി ഗുണ്ടാന അന്തരിച്ചു - നിരോധിത സംഘടന
മരണം വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന്.സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു.
ശ്രീനഗര്‍: കശ്മീരിലെ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി നേതാവ് ഗുലാം നബി ഗുണ്ടാന(70) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. പഞ്ചാബിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വീട്ടുതടങ്കലിലായിരുന്നു ഗുലാംനബി. ഗുലാംനബിയുടെ മക്കളിൽ ഒരാള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതിനെ തുടര്‍ന്ന് ജയിലിലാണ്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഗുലാം നബിയുടെ ജന്മദേശമായ ജമ്മു കശ്മീരിലെ കിഷ്ത്വര്‍ ജില്ലയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അൻഗ്രേസ് സിങ് റാണ അറിയിച്ചു.