ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവച്ചു
പുതുക്കിയ പരീക്ഷാ തിയതികൾ കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ പ്രഖ്യാപിച്ചു.
ന്യൂഡൽഹി: ജെഇഇ മെയിൻ, നീറ്റ് 2020 പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ. വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായാണ് ജെഇഇ, നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു. ജെഇഇ മെയിൻ പരീക്ഷകൾ സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ നടക്കും, ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ സെപ്റ്റംബർ 27നും നീറ്റ് പരീക്ഷ സെപ്റ്റംബർ 13നും നടക്കുമെന്നും മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു.