ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
24 വിദ്യാർഥികൾ 100 ശതമാനം നേടി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ.
ന്യൂഡല്‍ഹി: ജെഇഇ മെയിൻ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 24 വിദ്യാർഥികൾ നൂറു ശതമാനം നേടി. ഇതില്‍ എട്ട് പേർ തെലങ്കാനയില്‍ നിന്നാണ്. ഡല്‍ഹിയില്‍ നിന്ന് അഞ്ചു പേർ, രാജസ്ഥാനില്‍ നിന്ന് നാല് പേർ, ആന്ധ്രപ്രദേശില്‍ നിന്ന് മൂന്ന് പേർ ഹരിയാനയില്‍ നിന്ന് രണ്ടു പേരും ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവടങ്ങളില്‍ നിന്ന് ഓരോ വിദ്യാർഥിയുമാണ് നൂറു ശതമാനവും നേടിയത്. നാഷണല്‍ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പ്രഖ്യാപിച്ചത്. ഉന്നത വിജയം കരസ്ഥമാക്കിയവരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ അഭിനന്ദിച്ചു. ജെഇഇ പ്രവേശന പരീക്ഷ നേരത്തെ കൊവിഡിനെ തുടർന്ന് രണ്ടു തവണ മാറ്റിവച്ചിരുന്നു, സെപ്‌റ്റംബർ ഒന്നു മുതല്‍ ആറു വരെയായിരുന്നു പരീക്ഷ. 8.67 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ ജെഇഇ മെയിൻ പരീക്ഷ എഴുതിയത്.