നാളെ ആരംഭിക്കുന്ന ജെ.ഇ.ഇ മെയിൻ 2020 പരീക്ഷ സംബന്ധിച്ച് എൻ.ടി.എ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജെ.ഇ.ഇ മെയിൻ 2020 എഞ്ചിനീയറിങ് പ്രവേശന പരീക്ഷ നാളെ മുതൽ ആരംഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ ഇന്ത്യയിലുടനീളം വിവിധ സമയക്രമങ്ങളിലായിരിക്കും പരീക്ഷ നടക്കുക. പ്രവേശന പരീക്ഷക്ക് രജിസ്റ്റർ ചെയ്‌ത ഏകദേശം 8.67 ലക്ഷം പേർ നാളെ മുതൽ പരീക്ഷക്ക് ഹാജരാകാൻ സാധ്യതയുണ്ട്. കൊവിഡ് സാഹചര്യത്തിൽ പരീക്ഷാകേന്ദ്രത്തിൽ അനുവദനീയമായ ഇനങ്ങളുടെ പുതുക്കിയ പട്ടികയും നിരോധിച്ച ഇനങ്ങളുടെ പട്ടികയും ദേശീയ പരിശോധന ഏജൻസി പുറത്തിറക്കി. പ്രവേശന പരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന് ദേശീയ ടെസ്റ്റിങ് ഏജൻസി വേണ്ട മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇത്തവണ നാല് പേജുള്ള അഡ്‌മിറ്റ് കാർഡാണ് പുറത്തിറക്കിയത്. അതിൽ ഹാൾ ടിക്കറ്റ്, പരീക്ഷാ ദിവസത്തെ നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം അപെക്‌സ് ടെസ്റ്റിങ് ഏജൻസി സാക്ഷ്യ പത്രവും പുറത്തിറക്കിയിട്ടുണ്ട്. ഇത് പരീക്ഷയിൽ ഹാജരാകുന്ന ഉദ്യോഗാർഥികൾ നിർബന്ധമായും ഒപ്പിട്ട് പരീക്ഷാകേന്ദ്രത്തിൽ സമർപ്പിക്കേണ്ടതുണ്ട്.
ജെ.ഇ.ഇ മെയിൻ 2020 പരീക്ഷ സംബന്ധിച്ചുള്ള എൻ.ടി.എ മാർഗനിർദേശങ്ങൾ - Tomorrow
പ്രവേശന പരീക്ഷയുടെ സുഗമവും സുരക്ഷിതവുമായ നടത്തിപ്പിന് ദേശീയ ടെസ്റ്റിങ് ഏജൻസി മുൻകരുതലുകൾ എടുത്തിട്ടുണ്ട്. ഇത്തവണ നാല് പേജുള്ള അഡ്‌മിറ്റ് കാർഡാണ് പുറത്തിറക്കിയത്. അതിൽ ഹാൾ ടിക്കറ്റ്, പരീക്ഷാ ദിവസത്തെ നിർദേശങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജെ.ഇ.ഇ മെയിൻ 2020 പരീക്ഷ സംബന്ധിച്ച് എൻ.ടി.എ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
അപെക്‌സ് ടെസ്റ്റിംഗ് ഏജൻസി പുറപ്പെടുവിച്ച നിർദേശങ്ങൾ അനുസരിച്ച് ഇനിപ്പറയുന്ന ഇനങ്ങൾ പരീക്ഷാ ഹാളിൽ കൊണ്ടുപോകാൻ അനുവദിച്ചിരിക്കുന്നു:
- അഡ്‌മിറ്റ് കാർഡ് / ഹാൾ ടിക്കറ്റ്:നാല് പേജുള്ള ജെ.ഇ.ഇ മെയിൻ അഡ്‌മിറ്റ് കാർഡ് 2020
- സർക്കാർ തിരിച്ചറിയൽ കാർഡ്:ഹാൾ ടിക്കറ്റിൽ നൽകിയിട്ടുള്ള വ്യക്തിഗത വിശദാംശങ്ങൾ പരിശോധിക്കാൻ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡ് ഹാജരാക്കേണ്ടതുണ്ട്. (ആധാർ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ് മുതലായ അനുവദനീയമാണ്)
- ലളിതവും സുതാര്യവുമായ ബോൾ പോയിൻ്റ് പേന: കഴിഞ്ഞ വർഷം വരെ എൻ.ടി.എ പരീക്ഷ എഴുതുന്നവർക്ക് പേനുകൾ നൽകാറുണ്ടായിരുന്നു. അതിനാൽ പരീക്ഷാ കേന്ദ്രത്തിലേക്ക് പേനകൾ കൊണ്ടുപോകാൻ അപേക്ഷകരെ അനുവദിച്ചിരുന്നില്ല. എന്നാൽ ഈ വർഷം കൊവിഡ് സാഹചര്യത്തിൽ വിദ്യാർഥികൾ പരീക്ഷാകേന്ദ്രത്തിലേക്ക് പേന കൊണ്ട് പോകേണ്ടതുണ്ട്.
- പാസ്‌പോർട്ട് സൈസ് ഫോട്ടോ:അഡ്‌മിറ്റ് കാർഡിനും സർക്കാർ ഫോട്ടോ തിരിച്ചറിയൽ കാർഡിനുമൊപ്പം പാസ്‌പോർട്ട് സൈസ് ഫോട്ടോ പരീക്ഷാ ഹാളിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. ഈ അധിക ഫോട്ടോ ഹാജർ ഷീറ്റിൽ ഒട്ടിക്കും. ജെ.ഇ.ഇ മെയിൻ 2020 അപേക്ഷാ ഫോമിൻ്റെ ഭാഗമായി അപ്‌ലോഡ് ചെയ്‌ത ഫോട്ടോക്ക് സമാനമായിരിക്കണം അധിക ഫോട്ടോ ഉപയോഗിക്കുന്നതെന്ന് വിദ്യാർഥികൾ ശ്രദ്ധിക്കണം.
- സാനിറ്റൈസർ: പരീക്ഷക്ക് ഹാജരാകുന്നവർക്ക് 50 മില്ലി കുപ്പി പേഴ്‌സണൽ ഹാൻഡ് സാനിറ്റൈസർ കൊണ്ടുപോകാൻ അനുവാദമുണ്ട്. കുപ്പി പൂർണമായും സുതാര്യമായിരിക്കണം. പരീക്ഷാ കേന്ദ്രങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ശുചിത്വ യൂണിറ്റുകളും ഉണ്ടായിരിക്കും.
- കുടിവെള്ളം:സുതാര്യമായ വെള്ള കുപ്പികൾ കൊണ്ടുപോകാനും വിദ്യാർഥികളെ അനുവദിക്കും. കുപ്പിയിൽ ഏതെങ്കിലും തരത്തിലുള്ള ലേബലുകളോ അടയാളങ്ങളോ പാടില്ല.
- മൊബൈൽ ഫോണുകൾ: മൊബൈൽ ഫോണുകൾ കൊണ്ടുപോകാൻ അനുവദിക്കില്ല. ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന മൊബൈൽ ഫോൺ കൊണ്ടുപോകാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും പരീക്ഷാകേന്ദ്രത്തിനകത്ത് അനുവദിക്കില്ല.
- മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ:ഹാളിനുള്ളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൊണ്ടുപോകാൻ അപേക്ഷകരെ അനുവദിക്കില്ല.