ന്യൂഡൽഹി: ഡൽഹി ഐഐടി നടത്തിയ സംയുക്ത പ്രവേശന പരീക്ഷ (അഡ്വാൻസ്‌ഡ്) (ജെ.ഇ.ഇ) ഫലം പുറത്തിറങ്ങി. പൂനെയിൽ നിന്നുളള ചിരാഗ് ഫാലോർ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി. ഐഐടിയുടെ പ്രവേശനം എംഐടിയുടെ പ്രവേശനത്തേക്കാൾ കടുപ്പമേറിയതാണെന്ന് ചിരാഗ് പറഞ്ഞു. 396 മാർക്കിൽ 352 മാർക്ക് നേടിയാണ് ചിരാഗ് ഫാലോർ പരീക്ഷയിൽ ഒന്നാമതെത്തിയത്.
ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്) ഫലം പ്രസിദ്ധീകരിച്ചു - ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്) ഫലം പ്രസിദ്ധീകരിച്ചു
പൂനെയിൽ നിന്നുളള ചിരാഗ് ഫാലോറിന് ഒന്നാം റാങ്ക്.
ജെ.ഇ.ഇ (അഡ്വാൻസ്‌ഡ്) ഫലം പ്രസിദ്ധീകരിച്ചു
1.6 ലക്ഷം കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും 1.5 ലക്ഷം പേർ ഹാജരാകുകയും ചെയ്തു. 6,707 പെൺകുട്ടികൾ ഉൾപ്പെടെ 43,000 ത്തിലധികം പേർ പരീക്ഷയെഴുതി. വിജയവാഡയിൽ നിന്നുള്ള ഗാംഗുല ഭുവൻ റെഡ്ഡിയും ബിഹാറിൽ നിന്നുള്ള വൈഭവ് രാജും യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. പതിനേഴാം റാങ്ക് നേടിയ കനിഷ്ക മിത്തൽ പെൺകുട്ടികളിൽ ഒന്നാമതെത്തി.