ന്യൂഡൽഹി: ജെഡിയു പുതിയ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ഭാഗമാവില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ലഭിച്ച വാഗ്ദാനം സ്വീകാര്യമല്ലാത്തിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് നിതീഷ് കുമാര്‍ അറിയിച്ചു.
"അവര്‍ക്ക് കാബിനറ്റില്‍ ഒരു ജെഡിയു എംപിയെ മാത്രമേ ഉള്‍ക്കൊള്ളിക്കാനാവൂ. അത് വെറും പ്രതീകാത്മക പ്രാതിനിധ്യമാകും. സാരമില്ല. ഞങ്ങള്‍ക്ക് സ്ഥാനമൊന്നും വേണ്ട എന്ന് ഞങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. ഇത് ഒരു വലിയ കാര്യമല്ല. ഞങ്ങള്‍ പൂര്‍ണമായും എന്‍ഡിഎയുടെ ഭാഗമാണ്. ഞങ്ങള്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ല", നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോദി മന്ത്രിസഭയിൽ ജെഡിയു ചേരില്ലെന്ന് നിതീഷ് കുമാർ - modi-cabinet
നരേന്ദ്ര മോദി മന്ത്രിസഭയിൽ ആദ്യമേ അതൃപ്തി പ്രകടമാക്കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
ജെഡിയു മോദി മന്ത്രിസഭയിൽ ചേരില്ലെന്ന് നിതീഷ് കുമാർ
ബിഹാറില്‍ 16 സീറ്റുകളാണ് ജെഡിയു നേടിയത്. ജെഡിയു എന്‍.ഡി.എയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മോദിയുടെ രണ്ടാം മന്ത്രിസഭ രാഷ്ട്രപതിഭവൻ അങ്കണത്തിലെ തുറന്ന വേദിയിൽ അധികാരമേൽക്കുകയാണ്.