ജെഡിയു എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു - ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗം
ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജെഡിയു എംഎൽഎയുടെ സഹായി വെടിയേറ്റ് മരിച്ചു
പട്ന:ജനതാദൾ-യുണൈറ്റഡ് നിയമസഭാംഗമായ അമരേന്ദ്ര പാണ്ഡെയുടെ സഹായി ഗോപാൽഗഞ്ചിൽ കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിവെപ്പിലാണ് ഗോപാൽഗഞ്ചിർ കൊല്ലപ്പെട്ടത്. ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.