പട്‌ന: 2020 ൽ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വയം പ്രഖ്യാപിച്ച് ബിഹാര്‍ ജനതാദള്‍ നേതാവ് ബിനോദ് ചൗധരിയുടെ മകൾ. പത്രങ്ങളില്‍ സ്വയം പ്രഖ്യാപിത ഫോട്ടോ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രിയ ചൗധരി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്വയം പ്രഖ്യാപിച്ച് ജനതാദള്‍ നേതാവിന്‍റെ മകള്‍
നിങ്ങള്‍ ബിഹാറിനെ സ്നേഹിക്കുകയും ഇവിടുത്തെ രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്യുകയാണെങ്കില്‍ പ്ലൂറല്‍സ് എന്നത് ശരിയായ തെരഞ്ഞെടുപ്പാണെന്നും പരസ്യത്തില്‍ പറയുന്നു
പുഷ്പം പ്രിയ ചൗധരി മാർച്ച് എട്ടിന് ഇംഗ്ലീഷ്, ഹിന്ദി ദിനപത്രങ്ങളിൽ ഒന്നാം പേജിലാണ് പരസ്യങ്ങൾ നല്‍കിയിരിക്കുന്നത്. ബിഹാറിന് കൂടുതല്‍ മുന്നേറ്റം ആവശ്യമാണ്. മാറ്റവും. ബിഹാര്‍ അര്‍ഹിക്കുന്നതും അതാണ്. ഏറ്റവും മികച്ചത് സാധ്യമാക്കുക എന്നാണ് ബിഹാര്‍ ആഗ്രഹിക്കുന്നത്. പ്ലൂറല്‍സ് എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും ആലോചനയുള്ളതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിങ്ങള്‍ ബിഹാറിനെ സ്നേഹിക്കുകയും ഇവിടുത്തെ രാഷ്ട്രീയത്തെ വെറുക്കുകയും ചെയ്യുകയാണെങ്കില്‍ പ്ലൂറല്‍സ് എന്നത് ശരിയായ തെരഞ്ഞെടുപ്പാണെന്നും ഈ പരസ്യത്തില്‍ പറയുന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിലാണ് പുഷ്‌പം പ്രിയ ചൗധരി പഠനം പൂര്‍ത്തിയാക്കിയത്.