ന്യൂഡല്‍ഹി: ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറാണെന്ന് ജനതാ ദള്‍ യുണൈറ്റഡ് ഡല്‍ഹി നേതൃത്വം. തെരഞ്ഞെടുപ്പിനെ ഒറ്റയ്‌ക്ക് നേരിടാന്‍ പാര്‍ട്ടി തയാറാണെന്നും, കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ എല്ലാ സീറ്റുകളിലും ജെഡിയു സ്ഥാനാര്‍ഥികളുണ്ടാകുമെന്നും പാര്‍ട്ടിയുടെ ഡല്‍ഹി അധ്യക്ഷന്‍ ദയാനന്ദ് റായി പറഞ്ഞു.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറെന്ന് ജെഡിയു ഡല്‍ഹി നേതൃത്വം - ഡല്‍ഹി തെരഞ്ഞെടുപ്പ്
ഡല്‍ഹിയില്‍ സാഹചര്യം വ്യത്യസ്ഥമാണെന്നും അതിനാലാണ് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും ദയാനന്ദ് റായി വ്യക്‌തമാക്കി. എന്നാല്‍ പാര്‍ട്ടി തലവന്‍ നിതീഷ് കുമാറിന്‍റേതാണ് അവസാന വാക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തയാറെന്ന് ജെഡിയു ഡല്‍ഹി നേതൃത്വം Janata Dal (United) news Dayanand Rai news Delhi Assembly election news ഡല്‍ഹി തെരഞ്ഞെടുപ്പ് ജെഡിയു വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5629528-292-5629528-1578420561191.jpg)
അയല്‍ സംസ്ഥാനമായ ബീഹാറില്‍ ബിജെപിക്ക് ഒപ്പമാണെങ്കിലും, ഡല്‍ഹിയില്‍ സാഹചര്യം വ്യത്യസ്ഥമാണെന്നും അതിനാലാണ് ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആലോചിക്കുന്നതെന്നും ദയാനന്ദ് റായി വ്യക്‌തമാക്കി. എന്നാല്‍ പാര്‍ട്ടി തലവന്‍ നിതീഷ് കുമാറിന്‍റേതാണ് അവസാന വാക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപിക്കൊപ്പം മത്സരിക്കാനാണ് നിതീഷ് കുമാര്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
70 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിനാണ് നടക്കുക. ഫെബ്രുവരി 11നാണ് ഫലപ്രഖ്യാപനം. 1.45 വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. 13,750 പോളിങ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി ഒരുക്കുന്നത്. ആം ആദ്‌മി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് നിലവില്‍ ഡല്‍ഹിയിലുള്ളത്.