എന്‍ഡിഎ സര്‍ക്കാരിന്‍റെ ഭാഗമാകാന്‍ തയ്യാറെന്ന് ജെഡിയു - jdu news
പാർട്ടിക്ക് കേന്ദ്രമന്ത്രിസഭയിൽ മാന്യമായ പ്രാതിനിധ്യം നൽകിയാൽ എൻ.ഡി.എ സർക്കാരിന്‍റെ ഭാഗമാകാൻ തയ്യാറാണെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ ജനതാദള്‍-യുണൈറ്റഡ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗമാകുമെന്ന് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയില്‍ ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവിന് സ്ഥാനം ലഭിച്ചേക്കും. ന്യൂഡല്‍ഹിയില്‍ നടന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ജെ.ഡി.യു മുതിര്‍ന്ന നേതാവ് കെ.സി ത്യാഗിയാണ് ഇക്കാര്യം സൂചിപ്പിച്ചത്. പാർട്ടിക്ക് കേന്ദ്രമന്ത്രിസഭയിൽ മാന്യമായ പ്രാതിനിധ്യം നൽകിയാൽ എൻ.ഡി.എ സർക്കാരിന്‍റെ ഭാഗമാകാൻ തയ്യാറാണെന്ന് ത്യാഗി പറഞ്ഞു. 2022 വരെ മൂന്നുവർഷത്തേക്ക് ജനതാദൾ-യുണൈറ്റഡ് ദേശീയ അധ്യക്ഷനായി നിതീഷ് കുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് നിതീഷ് കുമാർ ജെ.ഡി.യു ദേശീയ അധ്യക്ഷനായി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ശരത് യാദവിന് പിന്നാലെ 2016 ലാണ് നിതീഷ് കുമാർ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്.