ബംഗ്ളൂരു: കര്‍ണാടക ജെഡിഎസ് അധ്യക്ഷ സ്ഥാനത്തു നിന്നും എച്ച് വിശ്വനാഥ് രാജി വച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികളെ നിശ്ചയിച്ചതിലുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്ന് സൂചന. തന്‍റെ നിര്‍ദേശം പരിഗണിച്ചല്ല സ്ഥാനാർഥികളെ നിശ്ചയിച്ചതെന്നാണ് വിശ്വനാഥ് പറയുന്നത്.
തെരഞ്ഞെടുപ്പ് തോല്‍വി: കർണാടക ജെഡിഎസ് അധ്യക്ഷൻ രാജിവച്ചു - karnatak
തന്‍റെ നിര്‍ദേശം പരിഗണിച്ചല്ല സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് വിശ്വനാഥ്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍ നിന്നും തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ ജെഡിഎസ് നേരിടുന്നത് വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഗുണകരമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കുന്ന ഊര്‍ജ്ജസ്വലനായ അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ജെ.ഡി.എസെന്നും റിപ്പോര്‍ട്ടുണ്ട്. കുമാരസ്വാമിയെയാണ് വലിയൊരു വിഭാഗം അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. 2018ല്‍ എച്ച് ഡി കുമാരസ്വാമി കോണ്‍ഗ്രസ് - ജനതാദള്‍ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായതിനെ തുടര്‍ന്നാണ് വിശ്വനാഥ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്.