കേരളം

kerala

ETV Bharat / bharat

റിച്ചാര്‍ഡ് ഡോകിന്‍സ് പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി ജാവേദ് അക്തര്‍ - റിച്ചാര്‍ഡ് ഡോകിന്‍സ് പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി ജാവേദ് അക്തര്‍

വിമര്‍ശനാന്മക ചിന്ത, മാനവീക മൂല്യങ്ങള്‍ മുന്നോട്ട് വച്ചുള്ള പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് 2020 ലെ റിച്ചാര്‍ഡ് ഡൊക്കിന്‍സ് പുരസ്കാരം ജാവേദ് അക്തറിന് ലഭിച്ചത്.

javed
javed

By

Published : Jun 7, 2020, 8:04 PM IST

ഡല്‍ഹി: റിച്ചാര്‍ഡ് ഡൊക്കിന്‍സ് പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരനായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. വിമര്‍ശനാന്മക ചിന്ത, മാനവീക മൂല്യങ്ങള്‍ മുന്നോട്ട് വച്ചുള്ള പ്രവര്‍ത്തനം എന്നിവ പരിഗണിച്ചാണ് 2020 ലെ റിച്ചാര്‍ഡ് ഡൊക്കിന്‍സ് പുരസ്കാരം ജാവേദ് അക്തറിന് ലഭിച്ചത്. പരിണാമ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡൊക്കിന്‍സിനോടുള്ള ബഹുമാനാര്‍ഥം 2003 മുതലാണ് പുരസ്കാരം വിതരണം ചെയ്ത് തുടങ്ങിയത്. ജാവേദ് അക്തറിന്‍റെ ഭാര്യയും നടിയുമായ ഷബാന അസ്മിയാണ് പുരസ്കാരം ലഭിച്ച സന്തോഷം ആരാധകര്‍ക്കായി പങ്കുവെച്ചത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയുടെ അഭിമാനമായ ജാവേദ് അക്തര്‍ അഞ്ച് തവണയാണ് ഗാനരചന, തിരക്കഥ എന്നീ മേഖലകളിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം നേടിയത്.

ABOUT THE AUTHOR

...view details