ന്യൂഡൽഹി: വായു മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പരിഹാര നടപടികൾ വിലയിരുത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേർന്നു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള അവലോകന യോഗങ്ങൾ 2015 മുതൽ ചേരാറുണ്ടെന്നും തുടർ നടപടികൾ അവലോകനം ചെയ്യുന്നതിനായി ഇനി മുതൽ എല്ലാ മാസവും അവലോകന യോഗങ്ങൾ നടത്തുമെന്നും ജാവദേക്കർ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ കർമപദ്ധതി ആവിഷ്കരിക്കുമെന്നും അത് ആത്മാർത്ഥമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായു മലീനീകരണം; അവലോകന യോഗം ചേർന്നു - കേന്ദ്ര പരിസ്ഥിതി മന്ത്രി
മാലിന്യ ബയോ മെത്തനൈസേഷൻ രീതി, 2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരത് സ്റ്റേജ് IV വാഹന നടപടി, പെരിഫറൽ എക്സ്പ്രസ് ഹൈവേകൾ തുടങ്ങിയ നടപടികൾ ഉയർന്ന മലിനീകരണ തോത് കുറയ്ക്കുമെന്ന് വിശ്വാസമുണ്ടെന്ന് ജാവദേക്കർ പറഞ്ഞു.
ഡൽഹി സർക്കാരുമായി വായു മലീനീകരണ അവലോകന യോഗം ചേർന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ
കഴിഞ്ഞ ആഴ്ച 30 -35 ശതമാനം വരെ ഉയർന്ന ഡൽഹി മലിനീകരണത്തിൻ്റെ തോത് 3 മുതല്‍ 4 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാലിന്യങ്ങൾ കത്തിക്കൽ, വാഹനം പുറന്തള്ളുന്ന പുക, പൊടിപടലങ്ങൾ എന്നിവയാണ് 70- 80 ശതമാനം ഡൽഹിയിലെ മലിനീകരണത്തിന് കാരണമാകുന്നത്. മാലിന്യ ബയോ മെത്തനൈസേഷൻ രീതി, 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഭാരത് സ്റ്റേജ് IV വാഹന നടപടി, പെരിഫറൽ എക്സ്പ്രസ് ഹൈവേകൾ തുടങ്ങിയ നടപടികൾ ഉയർന്ന മലിനീകരണ തോത് കുറക്കുമെന്ന് വിശ്വാസമുണ്ടെന്ന് ജാവദേക്കർ പറഞ്ഞു.