ന്യൂഡല്‍ഹി: മുംബൈയിൽ 53 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഞെട്ടിക്കുന്നതാണെന്നും ഓരോരുത്തരും ശ്രദ്ധ പുലര്‍ത്തണമെന്നും ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ എല്ലാ പത്ര-മാധ്യമ സ്ഥാപനങ്ങൾക്കും നിർദേശം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രകാശ് ജാവദേക്കര്‍ - Javadekar expresses shock over journalists testing COVID-19 positive in Mumbai
നിരവധി പേരുടെ ഫലം പുറത്തുവരാനുണ്ടെന്നും രോഗികളുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
![മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രകാശ് ജാവദേക്കര്‍ COVID-19 journalists testing COVID-19 positive journalists Prakash Javadekar Javadekar expresses shock over journalists testing COVID-19 positive in Mumbai മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആശങ്ക പ്രകടിപ്പിച്ച് പ്രകാശ് ജാവദേക്കര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6875376-351-6875376-1587444870443.jpg)
നിരവധി പേരുടെ ഫലം പുറത്തുവരാനുണ്ട്. അതുകൊണ്ട് തന്നെ രോഗികളുടെ എണ്ണം കൂടാനാണ് സാധ്യത. നഗരത്തിലെ വിവിധ ന്യൂസ് ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമാന്‍മാര്‍, ഫോട്ടോഗ്രാഫര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊവിഡ് രോഗം ബാധിച്ച ആര്‍ക്കും തന്നെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. രോഗം സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചു. 167 മാധ്യമപ്രവര്‍ത്തകരെയാണ് പരിശോധനക്ക് വിധേയമാക്കിയത്. ഏപ്രില്‍ 16, 17 തിയതികളില്‍ ആസാദ് മൈതാനത്ത് സംഘടിപ്പിച്ച പ്രത്യേക ക്യാമ്പില്‍ പങ്കെടുത്തവരെയാണ് പരിശോധിച്ചത്.