കേരളം

kerala

ETV Bharat / bharat

ജനത കർഫ്യൂവിനോട് പൂർണ്ണമായി സഹകരിച്ച് മധ്യപ്രദേശ് - People stay indoors, shops closed in MP

ആളുകൾ വീടിനകത്ത് തുടരുകയാണ്. തെരുവുകൾ വിജനമായി നിലനിൽക്കുന്നു. റോഡരികിലെ കടകളും ഭക്ഷണശാലകളും അടഞ്ഞുകിടക്കുകയാണ്.

Janata Curfew  People stay indoors, shops closed in MP  ജനത കർഫ്യൂ'വിനോട് പൂർണ്ണമായി സഹകരിച്ച് മധ്യപ്രദേശ് ജനത
ജനത കർഫ്യൂവിനോട് പൂർണ്ണമായി സഹകരിച്ച് മധ്യപ്രദേശ് ജനത.

By

Published : Mar 22, 2020, 10:42 AM IST

ഭോപ്പാൽ : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യപിച്ച 'ജനത കർഫ്യൂ'വിനോട് പൂർണ്ണമായി സഹകരിച്ച് മധ്യപ്രദേശ്. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 'ജനത കർഫ്യൂ' കണക്കിലെടുത്ത് മധ്യപ്രദേശിലെ ആളുകൾ വീടിനകത്ത് തുടരുകയാണ്. തെരുവുകൾ വിജനമാണ്. റോഡരികിലെ കടകളും ഭക്ഷണശാലകളും അടഞ്ഞുകിടക്കുകയാണ്. കൊവിഡ്-19ന്‍റെ വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി പ്രധാനമന്ത്രി ഞായറാഴ്ച രാവിലെ 7 നും രാത്രി 9 നും ഇടയിലാണ് 'ജനത കർഫ്യൂ' ആഹ്വാനം ചെയ്തത്.

മധ്യപ്രദേശിൽ മാർച്ച് 20നാണ് ആദ്യ കൊവിഡ് 19 ബാധ സ്ഥിരീകരിക്കുന്നത്. അതിനുശേഷം മാർച്ച് 21 മുതൽ ജബൽപൂർ, രേവ, സിയോണി, നർസിംഗ്പൂർ എന്നീ നാല് ജില്ലകൾ പൂർണ്ണമായി ലോക്ഡൗൺ ചെയ്യതു. ജബൽപൂർ നഗരത്തിലെ 4 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 3 പേർ ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളും ഒരാൾ ജർമ്മനിയിൽ നിന്ന് മടങ്ങിയെത്തിയ ആളുമാണ്. ഇതോടനുബന്ധിച്ച് സ്കൂളുകൾ, സിനിമാ ഹാളുകൾ, മ്യൂസിയങ്ങൾ എന്നിവ അടച്ചുപൂട്ടുകയും പല ജില്ലകളിലെയും പാസഞ്ചർ ബസുകളുടെ സർവ്വീസുകൾ നിർത്തലാക്കുകയും ചെയ്തു.

For All Latest Updates

ABOUT THE AUTHOR

...view details