സ്വച്ഛ് ഭാരത് മിഷന്‍റെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രധാന്യത്തെ കുറിച്ച് രാജ്യമെമ്പാടും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്‍റെ സ്വന്തം പ്രദേശമായ തൗലി ഗ്രാമം പ്ലാസ്റ്റിക് വിമുക്തമാക്കനുള്ള ചുമതല ഏറ്റെടുത്തിരിക്കുകയാണ് പതിമൂന്ന് വയസുകാരിയായ ആസ്‌ത താക്കൂര്‍.
ഡെറാഡൂണില്‍ നിന്നും 80 കിലോ മീറ്റര്‍ അകലെയാണ് തൗലി ഗ്രാമം. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തുന്ന ആസ്‌ത പേപ്പര്‍ ബാഗുകള്‍ നിര്‍മിച്ച് കൂട്ടുകാര്‍ക്കോപ്പം ചുറ്റുമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്ന തിരക്കിലാണ്. കൂടുതല്‍ ആളുകളിലേക്ക് പേപ്പര്‍ ബാഗുകള്‍ എത്തുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ നിന്നും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയുമാണ് ലക്ഷ്യം.
പ്ലാസ്റ്റിക് രഹിത ഇന്ത്യക്കായി പ്രചാരണം നടത്തി പതിമൂന്നുകാരി മുത്തച്ഛന്‍റെ കടയിലിരുന്ന് ആസ്‌ത പേപ്പര്‍ ബാഗുകള്‍ ഉണ്ടാക്കി ഗ്രാമവാസികള്‍ക്കിടയില്‍ വിതരണം ചെയ്യാറാണ്ടായിരുന്നു. പിന്നീട് സുഹൃത്തുകളെ ഒത്തുകൂട്ടി ബാല്‍ പഞ്ചായത്ത് സംഘടിപ്പിച്ചു. 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള 28 വിദ്യാര്‍ഥികള്‍ ബാല്‍ പഞ്ചായത്തിലുണ്ട്. പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെയുള്ള പോരാട്ടം ഇവര്‍ ഏറ്റെടുത്തു.
ഗ്രാമത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് ആസ്‌ത പഠിക്കുന്ന സ്‌കൂള്‍. സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയാല്‍ ഉടന്‍ ആസ്തയും ബാൽ പഞ്ചായത്ത് അംഗങ്ങളും ചേർന്ന് പച്ച്വാഡൂൺ പ്രദേശത്തെ പ്ലാസ്റ്റിക് രഹിത മേഖലയാക്കാനുള്ള പ്രചാരണത്തിൽ ഏർപ്പെടും. കഴിഞ്ഞ ഒരു വർഷമായി അവർ ഇത് തുടരുന്നു.
പ്രധാനമന്ത്രിയുടെ സന്ദേശം ഉള്‍കൊണ്ടാണ് പ്രവര്‍ത്തനമെന്ന് ആസ്‌ത താക്കൂര്‍ പറഞ്ഞു. ആസ്തയും സംഘവും നടത്തിയ പരിശ്രമം തിരിച്ചറിഞ്ഞുകൊണ്ട് നിരവധി എൻജിഒകൾ അവരെ സഹായിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. സമൂഹത്തിലെ എല്ലാവരും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും നമ്മുടെ ദൈനംദിന ജീവിതത്തിൽ നിന്നും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കണമെന്നും ആസ്ത പറഞ്ഞു. ചെറിയ രീതിയിലുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടത്തുന്നതെങ്കിലും വൈകാതെ ആളുകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അവള്‍ പറഞ്ഞു.
ഈ ക്യാമ്പയിന്‍ ആരംഭിച്ചത് അവളുടെ വീട്ടില്‍ നിന്നുമാണ്. മുത്തച്ഛൻ അമർ സിംഗ് താക്കൂർ തുടക്കം മുതൽ തന്നെ അവളെ പിന്തുണച്ചിരുന്നു. തന്‍റെ കടയില്‍ എത്തുന്ന എല്ലാ ഉപഭോക്താക്കളോടും പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ഉപയോഗിക്കരുതെന്ന് താക്കൂർ അഭ്യർത്ഥിച്ചു. തന്‍റെ കടയുടെ സമീപ പ്രദേശങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിൽ അദ്ദേഹം നിരന്തരം വ്യാപൃതനായിരുന്നു.
ജലദൗർലഭ്യം പ്രദേശത്ത് അഭിമുഖീകരിക്കുന്നുണ്ടെന്നും അത്തരം സാഹചര്യങ്ങളിൽ പ്ലാസ്റ്റിക് പുറന്തള്ളുന്നത് മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന് ബാല്‍ പഞ്ചായത്ത് സഹായിക്കുമെന്നും ആസ്തയുടെ പിതാവ് ഗോപാൽ താക്കൂർ പറഞ്ഞു.
ഇന്ത്യയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ രാജ്യവ്യാപകമായ ഒരു വിപ്ലവം ആവശ്യമാണ്. ആസ്‌തയുടെയും സംഘത്തിന്‍റെയും ശ്രമങ്ങൾ ചെറുതാണെങ്കിലും കൃത്യമായ മാർഗനിർദേശത്തിലൂടെ രാജ്യവ്യാപകമാക്കാനും ശ്രമം നടക്കുന്നുണ്ട്.