ഗുവാഹട്ടി: പ്ലാസ്റ്റിക് നിർമാർജനം എന്ന ലക്ഷ്യവുമായി രാജ്യത്തിന് പുതിയ മാതൃകയാകുകയാണ് അസമിലെ മജുലി ജില്ലയിൽ നിർമിക്കുന്ന അംഗൻവാടിയുടെ നിർമാണം. മജുലി ഡെപ്യൂട്ടി കമ്മിഷണർ ബിക്രം കൈരി ആരംഭിച്ച 'കിഷാലയ' പദ്ധതിയുടെ ഭാഗമായി 100 അംഗൻവാടി കേന്ദ്രങ്ങളാണ് ജില്ലാ ഭരണകൂടം നിർമിക്കാനൊരുങ്ങുന്നത്. എന്നാൽ കെട്ടിടം നിർമിക്കുന്നത് ഇഷ്ടികകൾക്ക് പകരം ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ്. അസമിലെ ആദ്യത്തെ നിർമ്മാണ പദ്ധതിയാണിതെന്നും നേരത്തെ ടിൻസുകിയ ജില്ലയിലെ മാർഗരിറ്റയിലെ എസ്ഡിഒ (സിവിൽ) ആയിരുന്നപ്പോൾ ഇതേ രീതിയിൽ ഒരു ഷെഡ് നിർമ്മിച്ചിരുന്നുവെന്നും കൈരി പറഞ്ഞു. ഫിലിപ്പീൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ, തെക്കേ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇത്തരം പദ്ധതികൾ വലിയ വിജയമാണെന്ന് കൈരി കൂട്ടിച്ചേർത്തു. പ്രോജക്ടിന് കീഴിൽ ആദ്യമായി നിർമിക്കുന്ന അംഗൻവാടി കേന്ദ്രത്തിന് ഏകദേശം 80,000 രൂപയാണ് ചെലവ്. ഈ പദ്ധതിയുടെ തറക്കല്ലിടൽ ഡിസംബർ 25 നാണ് നടന്നത്.
അസമില്‍ പ്ലാസ്റ്റിക് കുപ്പികളില്‍ തീര്‍ത്ത അംഗന്‍വാടികള്‍ മാതൃകയാവുന്നു
'കിഷാലയ' പ്രോജക്ടിന് കീഴിൽ ആദ്യമായി നിർമ്മിക്കുന്ന അംഗൻവാടി കേന്ദ്രത്തിന് ഏകദേശം 80,000 രൂപയാണ് ചെലവ്. ഈ പദ്ധതിയുടെ തറക്കല്ലിടൽ ഡിസംബർ 25നാണ് നടന്നത്
പ്ലാസ്‌റ്റിക് കുപ്പികൾ ഉപയോഗിച്ച് അംഗൻവാടികൾ നിർമിച്ച് മാതൃകയായി അസമിലെ മജുലി
'കിഷാല'യയുടെ ആദ്യ ഘട്ടത്തിൽ 45 അംഗൻവാടി കേന്ദ്രങ്ങൾ നിർമാണത്തിനായി ഏറ്റെടുക്കും. അതിൽ നാല് കേന്ദ്രങ്ങളുടെ പണി ആരംഭിച്ചു കഴിഞ്ഞു. വലിച്ചെറിയുന്നതിനുപകരം പ്ലാസ്റ്റിക് ഉപയോഗിക്കുകയാണെങ്കിൽ അത് മലിനീകരണം കുറയ്ക്കുക മാത്രമല്ല നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാമെന്ന് മജുലിയിലെ പ്രാദേശിക നിവാസികൾ പറയുന്നു. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനുള്ള ചുമതല വെസ്റ്റ് കക്കോറിക്കോട്ട ഇന്ദിര വിമൻ സൊസൈറ്റിക്കാണ് നൽകിയിരിക്കുന്നത്.
Last Updated : Jan 28, 2020, 9:58 AM IST