കേരളം

kerala

ETV Bharat / bharat

പ്ലാസ്റ്റിക് നിരോധന സന്ദേശവുമായി കുരുക്ഷേത്രയിലെ പ്ലാസ്റ്റിക് ആമ - turtle at kurushethra

87,297 പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാണ് നിർമിച്ച ആമക്ക് 6.6 അടി ഉയരവും 23 അടി നീളവുമുണ്ട്

PLastic campaign  പ്ലാസ്റ്റിക് നിരോധനം  കുരുക്ഷേത്രയിലെ ആമ  പ്ലാസ്റ്റിക് ആമ  ഏറ്റവും വലിയ പ്ലാസ്റ്റിക് രൂപം  turtle at kurushethra  plastic turtle
പ്ലാസ്റ്റിക് നിരോധന സന്ദേശവുമായി കുരുക്ഷേത്രയിലെ പ്ലാസ്റ്റിക് ആമ

By

Published : Jan 13, 2020, 7:49 AM IST

Updated : Jan 13, 2020, 9:36 AM IST

ഹരിയാന:ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതിന് പിന്നാലെ പ്ലാസ്റ്റികിനെതിരായ സന്ദേശമായി മാറുകയാണ് പ്ലാസ്റ്റിക് ആമ. കുരുക്ഷേത്രയിലെ ഒരു കൂട്ടം യുവാക്കളാണ് ലോകത്തിന് പുതിയ സന്ദേശം നല്‍കുന്ന പ്ലാസ്റ്റിക് ആമ നിർമിച്ചത്. 87,297 പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാണ് ആമയെ നിർമിച്ചിരിക്കുന്നത്. ആമയ്ക്ക് 6.6 അടി ഉയരവും 23 അടി നീളവുമുണ്ട്.

പ്ലാസ്റ്റിക് നിരോധന സന്ദേശവുമായി കുരുക്ഷേത്രയിലെ പ്ലാസ്റ്റിക് ആമ

കുരുക്ഷേത്രയിലെ റിതു എന്ന വിദ്യാർഥിയാണ് എൻഐസിയിലെ യുവാക്കളുടെ സഹായത്തോടെ ആമയെ നിർമിച്ചത്. റിതു നളന്ദ സർവകലാശാലയില്‍ പരിസ്ഥിതി ഗവേഷണത്തില്‍ ബിരുദാനതര ബിരുദ വിദ്യാർഥിയാണ്. കാലാവസ്ഥ വ്യതിയാനവും കീടനാശിനികളും മനുഷ്യ ശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതില്‍ പ്രോജക്ട് ചെയ്യുകയാണ് റിതു. അർബുധ രോഗബാധിതനായി റിതുവിന്‍റെ പിതാവ് മരിച്ചതോടെയാണ് അർബുധത്തിന്‍റെ ഏറ്റവും വലിയ കാരണങ്ങളില്‍ ഒന്നിനെ ഇല്ലാതാക്കാൻ റിതു തീരുമാനിച്ചത്.

ഒറ്റ തവണ ഉപയോഗിച്ച പ്ലാസ്റ്റിക് കാരി ബാഗുകളും നേർത്ത പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ചാണ് റിതുവും കൂട്ടരും പ്ലാസ്റ്റിക് ആമയെ നിർമിച്ചത്. ലോകത്തില്‍ തന്നെ പ്ലാസ്റ്റിക് കൊണ്ട് നിർമിച്ച ഏറ്റവും വലിയ രൂപമാണിതെന്നാണ് ഈ സംഘം അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ ലോക റെക്കോർഡില്‍ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘം.

2012 ഏപ്രില്‍ 21ന് സിംഗപ്പൂരില്‍ ഒറ്റ തവണ ഉപയോഗിച്ച പ്ലാസ്റ്റിക്കില്‍ നിർമിച്ച നീരാളിയുടെ രൂപം ലോക റെക്കോർഡിസില്‍ ഇടം പിടിച്ചിരുന്നു. ഈ റെക്കോർഡ് മറികടന്ന് പ്ലാസ്റ്റിക് ഉപയോഗം തടയുന്നതിനുള്ള സന്ദേശം നല്‍കുന്നതിനാണ് ഈ ആമയെ സൃഷ്ടിച്ചതെന്നും ഇവർ പറയുന്നു. ബോധവത്കരണ സന്ദേശം നല്‍കാനായി ആമയെ തെരഞ്ഞെടുത്തതിന് റിതുവിന് കാരണങ്ങൾ പലതാണ്. വെള്ളത്തിലും കരയിലും ഒരു പോലെ ജീവിക്കുന്ന ജീവിയാണ് ആമ. ഇതിന് ഏകദേശം 300 വർഷത്തോളം ആയുസുണ്ട്. എന്നാല്‍ അനിയന്ത്രിതമായ പ്ലാസ്റ്റിക് ഉപയോഗവും അതിന്‍റെ പാർശ്വഫലങ്ങളും കാരണം ആമകളുടെ ആയുസും കുറഞ്ഞ് വരുന്നുവെന്ന് റിതു പറയുന്നു. മനുഷ്യനായാലും മൃഗങ്ങളായാലും അവർ ജീവിക്കുന്നത് ഭൂമിയിലാണെങ്കിലും വെള്ളത്തിലാണെങ്കിലും പ്ലാസ്റ്റികിന്‍റെ ദോഷ ഫലങ്ങൾ ഒഴിവാക്കാൻ ആർക്കും കഴിയുന്നില്ലെന്നും റിതു കൂട്ടിച്ചേർത്തു.

Last Updated : Jan 13, 2020, 9:36 AM IST

ABOUT THE AUTHOR

...view details