കേരളം

kerala

ETV Bharat / bharat

ജമ്മുവിൽ കൊവിഡ്‌ മരണം 17 ആയി - ജമ്മു കൊവിഡ്‌

കൊവിഡ്‌ വ്യാപനം തടയാൻ  പ്രദേശങ്ങളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Jammu
Jammu

By

Published : Jul 12, 2020, 4:17 PM IST

ശ്രീനഗർ: ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ മരിച്ച 58കാരന് കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ മഹാമാരി ബാധിച്ച് ജമ്മു കശ്‌മീരിൽ മരിച്ചവരുടെ എണ്ണം 17 ആയി. മരിച്ചയാളുടെ മൃതദേഹം ഇന്ന് രാവിലെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ കൊവിഡ്‌ പ്രോട്ടോകോളുകൾ അനുസരിച്ച് സംസ്‌കരിച്ചു.

ജമ്മു ജില്ലയിൽ കൊവിഡ് മൂലം മരിക്കുന്ന പത്താമത്തെ വ്യക്തിയാണ് ഇദ്ദേഹം. ജമ്മു മേഖലയിൽ 2,181 കൊവിഡ് -19 കേസുകൾ ശനിയാഴ്ച വരെ രേഖപ്പെടുത്തിയിട്ടുണ്ട്. 1,468 രോഗികൾ സുഖം പ്രാപിച്ചപ്പോൾ 697 പേർ ചികിത്സയിൽ തുടരുകയാണ്. അതേസമയം, അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർക്ക് (എ.എസ്.ഐ) പോസിറ്റീവ് ആയതിനെ തുടർന്ന് ജമ്മുവിലെ ജനിപ്പൂർ പൊലീസ് സ്റ്റേഷൻ ഞായറാഴ്ച അടച്ചിരുന്നു. കൊവിഡ്‌ വ്യാപനം തടയാൻ പ്രദേശങ്ങളിൽ കർശനമായ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details