ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലെ ഗതാഗതം പുനസ്ഥാപിച്ചു - Jammu Srinagar National Highway news
കേല മോറിലെ പാലം മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ജനുവരി 14ന് തകര്‍ന്നത്
ശ്രീനഗര്‍: രാംബാന്‍ കേല മോറിലെ തകര്‍ന്ന 120 അടി ബെയ്‌ലി പാലത്തിന്‍റെ നിർമാണം പൂർത്തിയായതായി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ അറിയിച്ചു. ഇതോടെ വാഹന ഗതാഗതവും പുനസ്ഥാപിച്ചു. കേല മോറിലെ പാലം മണ്ണിടിച്ചിലില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഏഴ് ദിവസമായി ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയായിരുന്നു. 72 മണിക്കൂറായിരുന്നു ബദല്‍ പാലം നിര്‍മാണത്തിന് ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 60 മണിക്കൂര്‍ കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. ശനിയാഴ്ച ഉച്ചയ്‌ക്ക് ശേഷം ട്രയല്‍ റണ്‍ നടത്തിയ ശേഷമാണ് മറ്റ് വാഹനങ്ങള്‍ക്ക് പാലത്തിലേക്ക് അനുമതി നല്‍കിയത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ചീഫ് എഞ്ചിനീയർ ബ്രിഗേഡിയർ ഐ.കെ ജഗ്ഗിയുടെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ബദൽ പാലത്തിന്‍റെ നിർമാണം പൂർത്തിയായത്.