ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും - അയോധ്യകേസില്‍ വിധി
ശനിയാഴ്ച സ്കൂളുകളില്‍ നടത്താനിരുന്ന പരീക്ഷകള്‍ അയോധ്യകേസില്‍ വിധി പ്രസ്താവന ഉണ്ടാകുമെന്നതിനാല്‍ മാറ്റിവെച്ചിരുന്നു
![ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് തുറക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5024096-1040-5024096-1573420834876.jpg)
ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇന്ന് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഡിവിഷണല്‍ കമീഷണര്‍ സഞ്ജീവ് വര്‍മ അറിയിച്ചു. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ ശനിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അയോധ്യ കേസില്‍ വിധി വന്നശേഷം അനിഷ്ടസംഭവങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ ജമ്മു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച സ്കൂളുകളില്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവെച്ചിരുന്നു.