കശ്‌മീരില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ അറസ്റ്റില്‍
വോദ്‌പുര സ്വദേശി മുഹമ്മദ് മുസാഫിര്‍ ബെയ്‌ഗിനെയാണ് അറസ്റ്റ് ചെയ്‌തത്.
കശ്‌മീരില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരന്‍ അറസ്റ്റില്‍
ശ്രീനഗര്‍: കശ്‌മീരില്‍ ജയ്‌ഷെ ഇ മുഹമ്മദ് ഭീകരനെ ജമ്മു പൊലീസ് അറസ്റ്റ് ചെയ്‌തു. വോദ്‌പുര സ്വദേശി മുഹമ്മദ് മുസാഫിര്‍ ബെയ്‌ഗിനെയാണ് അറസ്റ്റ് ചെയ്‌തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഇയാളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായതായി പൊലീസ് പറഞ്ഞു. യുഎപിഎ,ഐപിസി വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.