സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ലഷ്‌കര്‍-ഇ- ത്വയ്ബ നേതാവ് കൊല്ലപ്പെട്ടു - J-K: Top ranking LeT terrorist neutralised in Sopore encounter
കഴിഞ്ഞ ദിവസം സോപൂരിലെ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ ലഷ്‌കര്‍-ഇ-തോയ്ബ നേതാവായിരുന്നുവെന്നാണ് സേനയുടെ റിപ്പോര്‍ട്ട്.
ശ്രീനഗര്‍:സോപൂരില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമട്ടലില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ നേതാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം സോപൂരിലെ കുടുംബത്തിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും ഇയാളാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ രണ്ടര വയസുകാരിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ജമ്മുവില്‍ ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയാണ് ഇതിന് പിന്നിലെന്നാണ് സംശയം. സോപൂരില്‍ മുമ്പ് കുടിയേറ്റ തൊഴിലാളിയെ വെടിവെച്ച് കൊന്നതിന് പിന്നിലും ഇയാളാണെന്ന് സേന അറിയിച്ചു.