ജമ്മു കശ്‌മീരിൽ 824 പുതിയ കൊവിഡ് കേസുകള്‍; 14 മരണം - കൊവിഡ് കേസുകൾ
പുതിയ രോഗികളിൽ 540 പേർ ജമ്മു ഡിവിഷനിലും 284 പേർ കാശ്‌മീർ ഡിവിഷനിലുമാണ്
![ജമ്മു കശ്‌മീരിൽ 824 പുതിയ കൊവിഡ് കേസുകള്‍; 14 മരണം ശ്രീനഗർ jammu kashmir union territories covid update jammu kashmir covid19 update jammu kashmir new corona cases ജമ്മു-കാശ്‌മീർ കൊവിഡ്19 കൊവിഡ് കേസുകൾ കേന്ദ്ര ഭരണ പ്രദേശം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8978126-615-8978126-1601357283450.jpg)
ജമ്മു-കാശ്‌മീരിൽ 824 പുതിയ കൊവിഡ് കേസുകളും 14 മരണവും
ശ്രീനഗർ:ജമ്മു കശ്‌മീരിൽ 824 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ 14 പേർ കൂടെ കെവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണ സംഖ്യ 1,164ൽ എത്തി. ആകെ രോഗ ബാധിതര്‍ 73,014 ആയി. സജീവ കൊവിഡ് കേസുകൾ 17,601. പുതിയ രോഗികളിൽ 540 പേർ ജമ്മു ഡിവിഷനിലും 284 പേർ കാശ്‌മീർ ഡിവിഷനിലുമാണെന്ന് ഇൻഫർമേഷൻ ആന്‍ഡ് പബ്ലിക് വിഭാഗം അറിയിച്ചു. ഇതുവരെ 54,264 പേർക്ക് രോഗം ഭേദമായി.