കേരളം

kerala

ETV Bharat / bharat

കശ്മീര്‍ വിഭജനം; ധീരമായ ചുവടുവയ്പ്പെന്ന് എൽ.കെ അദ്വാനി - ന്യൂഡൽഹി

"ആർട്ടിക്കിൾ 370 അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ സന്തോഷവാനാണ്"

എൽ കെ അദ്വാനി

By

Published : Aug 5, 2019, 4:28 PM IST

Updated : Aug 5, 2019, 6:46 PM IST

ന്യൂഡൽഹി:കശ്‌മീർ വിഷയത്തിൽ പ്രതികരണമറിയിച്ച് മുൻ ഉപപ്രധാനമന്ത്രി എൽ.കെ അദ്വാനി. ആർട്ടിക്കിൾ 370 അസാധുവാക്കിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ താൻ സന്തോഷവാനാണെന്നും ദേശീയ ഏകീകരണത്തിനുള്ള ധീരമായ ചുവടുവയ്‌പാണിതെന്നും അദ്വാനി പ്രതികരിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുകയെന്നത് ജനസംഘത്തിന്‍റെ കാലം മുതൽക്കെയുള്ള ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണ്. ചരിത്രമെഴുതിയ ഈ തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്‌ഷാക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. ജമ്മുവിന്‍റെയും കശ്‌മീരിന്‍റെയും ലഡാക്കിന്‍റെയും സമാധാനത്തിനും സന്തോഷത്തിനും അഭിവൃദ്ധിക്കും പ്രാർഥിക്കുന്നുവെന്നും അദ്വാനി പറഞ്ഞു.

Last Updated : Aug 5, 2019, 6:46 PM IST

ABOUT THE AUTHOR

...view details