ജമ്മുകശ്‌മീരിൽ 878 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു - ജമ്മുകശ്‌മീർ കൊവിഡ് കണക്ക്
15,460 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്
ജമ്മുകശ്‌മീരിൽ 878 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു
ശ്രീനഗർ: ജമ്മുകശ്‌മീരിൽ 878 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 79,106 ആയി. 11 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 1,242 ആയി ഉയർന്നു. ജമ്മു ജില്ലയിൽ 252 കൊവിഡ് കേസുകളും ശ്രീനഗറിൽ 156 കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തതെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 15,460 സജീവ കൊവിഡ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 62,404 പേർ ഇതുവരെ രോഗമുക്തരായി ആശുപത്രി വിട്ടു.