ജമ്മു കശ്‌മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ - വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ
ഞായറാഴ്‌ച പുലർച്ചെ 3.20നാണ് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതിരോധ വകുപ്പ്
പാകിസ്ഥാൻ
ശ്രീനഗർ: ജമ്മു കശ്‌മീരിൽ വീണ്ടും വെടിനിർത്തൽ കരാർ ലംഘനവുമായി പാകിസ്ഥാൻ. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. പൂഞ്ചിലെ മാൻകോട്ട് സെക്‌ടറിൽ നിയന്ത്രണ രേഖക്ക് സമീപമാണ് പാക് സൈന്യത്തിന്‍റെ വെടിവെപ്പും മോർട്ടാർ ആക്രമണവും നടന്നത്. ഇന്ത്യൻ സൈന്യത്തിലെ ആർക്കും തന്നെ പരിക്കുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഞായറാഴ്‌ച പുലർച്ചെ 3.20നാണ് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു.