ജമ്മുകശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു ജവാന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.രജൗരിയിലെ സുന്ദര്‍ബനി സെക്ടറിലാണ് പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് ഷെല്ലാക്രമണവും വെടിവയ്പും നടത്തിയത്.
ജമ്മുകശ്മീരില്‍ പാക് പ്രകോപനം: ജവാന്‍ കൊല്ലപ്പെട്ടു - പാകിസ്ഥാന്‍റെ ആക്രമണം
പാകിസ്ഥാന്‍റെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.
ജമ്മു കശ്മീരില്‍ പാകിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം
പുലര്‍ച്ചെ 5.30 ന് ആരംഭിച്ച വെടിവെയ്പ് രണ്ട് മണിക്കൂറോളം നീണ്ടുനിന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ജമ്മുകശ്മീരിലെ പൂഞ്ചിലും പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു.