ബാരാമുള്ളയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു - വെടിനിർത്തൽ കരാർ ലംഘനം
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി തുടരുന്ന ഏറ്റുമുട്ടലുകളിൽ രണ്ട് സൈനികൻ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
![ബാരാമുള്ളയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു Jammu and Kashmir Pakistan ceasefire violation Baramulla Pakistan violates ceasefire Pakistan violates ceasefire in Jammu വെടിനിർത്തൽ കരാർ ലംഘനം പാക് സൈന്യം വെടിവെപ്പ് *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-01:21-7610511-435-7610511-1592117926968.jpg)
Pak
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഞായറാഴ്ച പുലർച്ചെ ബാരാമുള്ളയിലെ രാംപൂർ പ്രദേശത്താണ് പാകിസ്ഥാന്‍റെ മോർട്ടാർ ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ ദിവസം, പൂഞ്ച് ജില്ലയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഒരു സൈനികൻ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച രാംപൂരിൽ നടന്ന സംഘർഷത്തിൽ ഒരു സൈനികനും സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.