ജമ്മുകശ്‌മീരില്‍ ജവാന്‍റെ വെടിയേറ്റ് ഒരാള്‍ മരിച്ചു - Jammu and Kashmir
മഖാന ബീര്‍വാഹ് പ്രദേശവാസിയായ മെഹ്രജുദീനാണ് കൊല്ലപ്പെട്ടത്.
ജമ്മുകശ്‌മീരില്‍ ജവാന്‍റെ വെടിയേറ്റ് ഒരാള്‍ മരിച്ചു
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ സുരക്ഷാ ചെക്ക്‌പോസ്റ്റില്‍ വെച്ച് സിആര്‍പിഎഫ് ജവാന്‍റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. രാവിലെ 10.45 ന് കവൂസയില്‍ പരിശോധനക്കായി നിര്‍ത്തിയ വാഹനത്തില്‍ നിന്ന് യുവാവ് ഇറങ്ങിയോടിയതിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്‍ വെടിയുതുര്‍ക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ എസ്എംഎച്ച്എസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ പിന്നീട് മരിച്ചു. മഖാന ബീര്‍വാഹ് പ്രദേശവാസിയായ മെഹ്രജുദീനാണ് കൊല്ലപ്പെട്ടത്.