ശ്രീനഗർ:പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ചെനാബ് നദിയിൽ ഇന്ത്യൻ അതിർത്തി രക്ഷാ സേന പട്രോളിംഗ് നടത്തി. 74-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി അന്താരാഷ്ട്ര അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ അതിർത്തി രക്ഷാസേനയെ വിന്യസിച്ചു. നദികളിൽ പട്രോളിംഗ് നടത്താൻ പരിശീലനം നൽകിയിട്ടുണ്ടെന്നും അതിർത്തിയിലെ സുരക്ഷ ശക്തമാണെന്നും ബിഎസ്എഫ് അറിയിച്ചു.
ചെനാബ് നദിയിൽ ബിഎസ്എഫ് പട്രോളിംഗ് നടത്തി - ബിഎസ്‌എഫ് സൈന്യം
അന്താരാഷ്ട്ര അതിർത്തിയിൽ സുരക്ഷ ഉറപ്പാക്കാൻ കൂടുതല്‍ അതിർത്തി രക്ഷാസേനയെ വിന്യസിച്ചു.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബിഎസ്‌എഫ് സൈന്യം ചെനാബ് നദിയിൽ പട്രോളിംഗ് നടത്തി
അതേസമയം, ഓഗസ്റ്റ് 12ന് ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് ഇന്ത്യൻ ആർമി സൈനികരിൽ ഒരാളുടെ നില ഗുരുതരമാണ്. ശിപായി ജുലജിത് യാദവ് ആശുപത്രിയിൽ ചികിത്സയിലാണ് ഇരുവരും. പുൽവാമയിൽ ബുധനാഴ്ച പുലർച്ചെയാണ് തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.