ശ്രീനഗര്‍: ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നു. പുതിയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും. ഓഗസ്റ്റ് അഞ്ചിനാണ് രാജ്യസഭയിൽ കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ വിഭിച്ചതായി പ്രഖ്യാപിച്ചത്. 86 ദിവസങ്ങള്‍ക്ക് ശേഷം നിരവധി പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങളും ശേഷമാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്.
ഇനി സംസ്ഥാന പദവിയില്ല; ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങളായി - ജമ്മുകശ്മീര്‍ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങള്‍
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റി. രാജ്യത്ത് ഇനി 28 സംസ്ഥാനങ്ങള്‍. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എണ്ണം ഒൻപത്
ഇതോടെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം ഒൻപതായി. ജമ്മു കശ്മീരിന്‍റെ സംസ്ഥാന പദവി ഒഴിവാക്കിയതോടെ രാജ്യത്ത് ഇനി മുതൽ 28 സംസ്ഥാനങ്ങളാകും ഉണ്ടാകുക. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി മുതല്‍ ജമ്മുകശ്മീരിനും ബാധകമാകും. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുന്നത്. ലഡാക്കില്‍ നിയമസഭ ഉണ്ടാകില്ല. നേരിട്ട് കേന്ദ്രത്തിന് കീഴില്‍ വരും.
വിഭജനം നിലവില്‍ വരുന്നതിന്‍റെ ഭാഗമായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദേശീയ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. വിഭജനം തടയുന്നതിനായി വിവിധ ഭീകരവാദി സംഘടനകള്‍ കശ്മീരില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ ഒരുങ്ങുകയാണെന്ന് രഹസ്യാന്വേഷണ വിഭാത്തിന്‍റെ മുന്നറിയിപ്പുണ്ട്. തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഡല്‍ഹിയും ഉണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടുണ്ട്. ഭീകരാക്രമണ സാധ്യതയെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത 48 മണിക്കൂര്‍ രാജ്യ തലസ്ഥാനത്തും കശ്മീരിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന കെട്ടിടങ്ങളിലും സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.