ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുന്ന ജാമിയ മിലിയ കോളജിന്‍റെ ഔദ്യോഗിക വെബസൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ഡാര്‍ക്ക് നൈറ്റ് ഹാക്കേഴ്‌സ് എന്ന സംഘമാണ് വിദ്യാര്‍ഥി സമരത്തിനുള്ള ഐക്യദാഢ്യമാണെന്ന പ്രഖ്യാപനത്തോടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തിരിക്കുന്നത്. വെബ്‌സൈറ്റ് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്‌റ്റിലാണ് വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ജാമിയ മിലിയ കോളജിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു - പൗരത്വ നിയമ ഭേദഗതി
വിദ്യാര്‍ഥി സമരത്തിന് പിന്തുണ പ്രഖ്യാപിക്കുവെന്ന പോസ്‌റ്റ് വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു
ജാമിയ മിലിയ കോളജിന്‍റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു: പിന്നില്‍ പ്രക്ഷോഭത്തെ അനുകൂലിക്കുന്നവര്‍
പുതിയ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കുന്നവരുടെ പട്ടികയില്‍ നിന്ന് മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച പാര്‍ലമെന്‍റിലേക്ക് വിദ്യാഥികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയിരുന്നു. സംഭവത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ച വിദ്യാര്‍ഥികള്‍ കോളജില്‍ സമരം ആരംഭിച്ചത്.
Last Updated : Dec 19, 2019, 10:51 PM IST