കേരളം

kerala

ETV Bharat / bharat

ജാമിയ പ്രതിഷേധം; മനീഷ് സിസോദിയക്ക് ക്ലീൻ ചിറ്റ് - ഡല്‍ഹി പൊലീസ് വാർത്ത

ഡിസംബർ 15 ന് ജാമിയ അക്രമത്തിനിടെ തെറ്റിദ്ധരിപ്പിച്ച ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയയ്ക്ക് ഡല്‍ഹി പൊലീസ് ക്ലീൻ ചിറ്റ് നൽകി. മനീഷ് സിസോഡിയ തന്‍റെ അഭിപ്രായം മാത്രമാണ് പോസ്റ്റ് ചെയ്തതെന്നും ട്വീറ്റുകൾ കേവലം ആരോപണങ്ങളാണെന്നുമാണ് പൊലീസിന്‍റെ നിരീക്ഷണം.

Jamia violence  Delhi Police  Deputy Chief Minister Manish Sisodia  ജാമിയ ആക്രമണം  ഡല്‍ഹി പൊലീസ് വാർത്ത  ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
ജാമിയ പ്രതിഷേധം; മനീഷ് സിസോദിയക്ക് ക്ലീൻ ചിറ്റ്

By

Published : Feb 24, 2020, 1:01 PM IST

ന്യൂഡല്‍ഹി: ജാമിയ പ്രതിഷേധത്തോട് അനുബന്ധിച്ച് ട്വിറ്ററിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡല്‍ഹി പൊലീസ് ക്ലീൻ ചിറ്റ് നല്‍കി. അദ്ദേഹം തന്‍റെ അഭിപ്രായങ്ങൾ മാത്രമാണ് പോസ്റ്റ് ചെയ്തതെന്നും പൊലീസിനെതിരായ ആരോപണങ്ങൾ മാത്രമായിരുന്നു ട്വീറ്റുകളെന്നും നിരീക്ഷിച്ചാണ് നടപടി. വാർത്ത ചാനലുകളില്‍ വന്ന വീഡിയോ ക്ലിപ്പിനെക്കുറിച്ച് മനീഷ് സിസോദിയ തന്‍റെ അഭിപ്രായം മാത്രമാണ് ട്വീറ്റ് ചെയ്തത്. ട്വീറ്റുകളുടെ ഉള്ളടക്കവും ആക്ഷൻ ടേക്കൺ റിപ്പോർട്ടിനൊപ്പം സമർപ്പിച്ചു.

തെറ്റിദ്ധരിപ്പിക്കുന്ന ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് സിസോഡിയയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ നൽകിയ പരാതിയിൽ ആക്ഷൻ ടേക്കൺ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വിശാൽ പഹുജ ഈ മാസം ആദ്യം പൊലീസിന് നിർദേശം നൽകിയിരുന്നു. സിസോദിയയുടെ ട്വീറ്റ് ഉദ്ധരിച്ച് അഭിഭാഷകൻ അലഖ് അലോക് ശ്രീവാസ്തവയാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്ന് ബിജെപി ഡല്‍ഹിയില്‍ തീയിടുകയാണ്. ആംആദ്മി ഏത് തരത്തിലുള്ള അക്രമത്തിനും എതിരാണ്. പൊലീസ് സംരക്ഷണത്തിനിടയിലും എങ്ങനെയാണ് തീ പടരുന്നതെന്ന് ഈ വീഡിയോയില്‍ വ്യക്തമാണ് എന്നായിരുന്നു ട്വീറ്റ് . ഡിസംബർ 15ന് ഡല്‍ഹിയിലെ ജാമിയ നഗറിന് സമീപം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായപ്പോൾ നിരവധി ബസുകൾ തീയിട്ട സംഭവത്തിനെതിരെ ആയിരുന്നു സിസോദിയയുടെ ട്വീറ്റ്. അക്രമത്തിന് പ്രേരിപ്പിക്കുന്നതും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് നിരുത്തരവാദപരവും അശ്രദ്ധവുമായ സമീപനമാണ് സിസോഡിയ ചിത്രീകരിക്കുന്നതെന്നും പരാതിക്കാരൻ ആരോപിച്ചിരുന്നു .ട്വീറ്റുകൾ നിരവധി പേർ പങ്കിടുന്നുണ്ടെന്നും ഇത് ആളുകളുടെ മനസിൽ കൂടുതൽ സംശയങ്ങൾക്കും ആശയക്കുഴപ്പത്തിനും അസ്വസ്ഥതയ്ക്കും ഇടയാക്കുന്നുവെന്നും അഭിഭാഷകൻ പരാതിയിൽ അവകാശപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details