കേരളം

kerala

ETV Bharat / bharat

ജാമിയ മിലിയയിൽ ഓഫ്‌ലൈൻ പരീക്ഷകൾ ജൂലൈ മുതൽ നടത്തും - ഗൂഗിൾ മീറ്റ്

ഓൺലൈൻ ക്ലാസുകൾ മെയ് 31 വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

Jamia Millia Islamia  exams  Academic Council  University  ന്യൂഡൽഹി  ജാമിയ മിലിയ ഇസ്ലാമിയ  ജൂലൈ മുതൽ ഓഫ്‌ലൈൻ പരീക്ഷകൾ  സർവകലാശാല കൊറോണ  കൊവിഡ്  ലോക്ക് ഡൗൺ പരീക്ഷകൾ  ഗൂഗിൾ മീറ്റ്  google meet
ജൂലൈ മുതൽ ഓഫ്‌ലൈൻ പരീക്ഷകൾ

By

Published : May 7, 2020, 11:42 PM IST

ന്യൂഡൽഹി: അവസാന സെമസ്റ്റർ വിദ്യാർഥികൾക്കായി ജൂലൈ ഒന്ന് മുതൽ ഓഫ്‌ലൈൻ പരീക്ഷകൾ നടത്തുമെന്ന് ജാമിയ മിലിയ ഇസ്ലാമിയ. സർവകലാശാല അധികൃതർ വീഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തിയ അക്കാദമിക് കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ, ഓൺലൈൻ ക്ലാസുകൾ മെയ് 31 വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്. യുജിസി അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാവും അവസാന വർഷ വിദ്യാർഥികൾക്കുള്ള പരീക്ഷ നടത്തുക. ഇതിനായി വിദ്യാർഥികൾ ഓൺ‌ലൈൻ വഴി പരീക്ഷാ ഫോമുകൾ സമർപ്പിക്കണം.

ഏപ്രിൽ 30ന് അവസാനിക്കേണ്ട ഓൺലൈൻ ക്ലാസുകൾ ഈ മാസം അവസാനം വരെ തുടരും. അസൈൻമെന്‍റുകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ അഞ്ച് വരെ നീട്ടി. എല്ലാ അധ്യാപകരും വിദ്യാർഥികളുടെ ഇന്‍റേണൽ മാർക്കുകൾ ജൂൺ 15നകം സർവകലാശാലയുടെ കൺട്രോളർ ഓഫ് എക്സാമിനേഷൻ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യാനും നിർദേശമുണ്ട്. അതേസമയം, ഈ അക്കാദമിക് വർഷത്തെ വേനൽ അവധി അടുത്ത മാസം 15-ാം തിയതി മുതൽ 30 വരെയായിരിക്കും. പുതിയ അദ്ധ്യായന വർഷം ഓഗസ്റ്റ് ഒന്ന് മുതൽ ആരംഭിക്കാനും കൗൺസിൽ യോഗത്തിൽ തീരുമാനമായി.

നാല് മണിക്കൂർ നീണ്ട ചർച്ചയിൽ സർവകലാശാല വൈസ് ചാൻസലർ പ്രൊഫസർ നജ്‌മ അക്തർ, രജിസ്ട്രാർ എ.പി. സിദ്ദിഖി എന്നിവരും പങ്കെടുത്തിരുന്നു. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് നാല് മണിക്കൂർ ദൈർഘ്യമുള്ള മാരത്തൺ യോഗം നടക്കുന്നത്.

ABOUT THE AUTHOR

...view details