ന്യൂഡൽഹി:ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനും പൗര രജിസ്ട്രറിനും എതിരായ പ്രതിഷേധം തുടരുന്നു. സർവകലാശാലയുടെ പുറത്ത് തെരുവുകളിൽ ചിത്രങ്ങള്‍ വരച്ചും ചുമരെഴുതിയുമാണ് വിദ്യാർഥികള്‍ പ്രതിഷേധിക്കുന്നത്.
ജാമിയ മിലിയയിൽ പ്രതിഷേധം തുടരുന്നു; തെരുവുകളിൽ പ്രതിഷേധ വാക്യങ്ങളെഴുതി വിദ്യാർഥികൾ - തെരുവുകളിൽ പ്രതിഷേധ വാക്യങ്ങളെഴുതി വിദ്യാർഥികൾ
'ഞങ്ങളുടെ സ്വാതന്ത്ര്യത്തിലും സംസാരത്തിലും സത്യത്തിലും നിയന്ത്രണം അടിച്ചേൽപ്പിക്കാൻ നിങ്ങൾക്ക് സാധിക്കില്ലെന്ന്' പ്രതിഷേധക്കാർ തെരുവിൽ എഴുതി.
ജാമിയ മിലിയയിൽ പ്രതിഷേധം തുടരുന്നു; തെരുവുകളിൽ പ്രതിഷേധ വാക്യങ്ങളെഴുതി വിദ്യാർഥികൾ
' സ്വാതന്ത്ര്യത്തിലും സംസാരത്തിലും നിയന്ത്രണം അടിച്ചേൽപ്പിക്കാൻ സാധിക്കില്ലെന്ന്' പ്രതിഷേധക്കാർ തെരുവിൽ എഴുതി. 'നോ സിഎഎ' , 'നോ എൻആർസി', 'എന്‍റെ രാജ്യം എന്‍റെ ഭരണഘടന' തുടങ്ങിയ മുദ്രാവാക്യങ്ങളും റോഡിൽ എഴുതിയിട്ടുണ്ട്.
സർവകലാശാലയിൽ പ്രതിഷേധ സമരങ്ങൾ ഇരുപത്തി രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. നിരാഹാര സമരവും ഷഹീൻ ബാഗിലെ സമരങ്ങളും തുടരുകയാണ്. കലാകാരന്മാരുമായി ചേർന്ന് വരയും പാട്ടും തെരുവ് നാടകവും പ്രതിഷേധത്തിന്‍റെ ഭാഗമായി ഇവിടെ നടക്കുന്നുണ്ട്.