ന്യൂഡൽഹി: ഡൽഹിയിൽ ചെന്നൈ പൊലീസിനെതിരെ പ്രതിഷേധിച്ച ജാമിഅ മിലിയ സർവകലാശാല വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ചൈന്നെയിലെ വാഷർമെൻപേട്ടിൽ വെള്ളിയാഴ്‌ച നടന്ന പ്രതിഷേധത്തിൽ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡൽഹിയിലെ തമിഴ്‌നാട് ഹൗസിന് മുമ്പിൽ വിദ്യാർഥികൾ പ്രതിഷേധിച്ചത്. ഇരുപതോളം വിദ്യാർഥികളെയാണ് അറസ്റ്റ് ചെയ്‌തത്.
ചെന്നൈ പൊലീസിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം - ഡൽഹി
പ്രതിഷേധിച്ച ഇരുപതോളം ജാമിഅ മിലിയ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ പൊലീസിനെതിരെ പ്രതിഷേധം; ജാമിയ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു
വിദ്യാർഥികളുടെ പ്രതിഷേധം മുന്നിൽക്കണ്ട് നേരത്തെ തന്നെ പൊലീസ് പുതിയതും പഴയതുമായ തമിഴ്‌നാട് ഹൗസുകളിൽ സുരക്ഷ ഏർപ്പെടുത്തി. ഏകദേശം ഇരുന്നൂറോളം പൊലീസുകാരെയും, സിആർപിഎഫ് ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിപ്പിച്ചു. ഇത് ഗാന്ധിയുടെ മണ്ണാണ്, സിഎഎ ഇവിടെ അനുവദിക്കില്ല, സിഎഎക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ ഉപദ്രവിച്ച പൊലീസിനെതിരെ നടപടിയെടുക്കണം എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.