കേരളം

kerala

ETV Bharat / bharat

ജാമിയ മിലിയയിലെ പൊലീസ് നടപടി; എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വിസി - ജാമിയ മിലിയ വൈസ് ചാന്‍സലര്‍

കഴിഞ്ഞ ദിവസം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ഡല്‍ഹി പൊലീസ് കമ്മിഷണറെ നേരിട്ട് കണ്ട് വിസി നജ്‌മ അക്തര്‍ നടപടി ആവശ്യപ്പെട്ടത്

Jamia Millia VC news  delhi police commissioner news  police action on jamia milia  najma aktar jamia milia news  ജാമിയ മിലിയയിലെ പൊലീസ് നടപടി  ഡല്‍ഹി പൊലീസ് കമ്മീഷണര്‍  ജാമിയ മിലിയ വൈസ് ചാന്‍സലര്‍  വി.സി നജ്‌മ അക്‌തര്‍
വി.സി നജ്‌മ അക്‌തര്‍

By

Published : Jan 14, 2020, 6:31 PM IST

ന്യൂഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയിലെ പൊലീസ് നടപടിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണറോട് വൈസ് ചാന്‍സലര്‍. കമ്മിഷണര്‍ അമൂല്യ പട്‌നായിക്കിനെ നേരിട്ട് സന്ദര്‍ശിച്ചാണ് വിസി നജ്‌മ അക്തര്‍ ആവശ്യമുന്നയിച്ചത്.

കാമ്പസില്‍ കയറി വിദ്യാര്‍ഥികളെ അക്രമിച്ച പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ വിസിയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ടെന്നും പൊലീസിനെതിരെ നടപടി ആവശ്യപ്പെടുമെന്നും നജ്‌മ അക്തര്‍ ഉറപ്പ് നല്‍കിയതോടെയാണ് വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ നീക്കം. ഡിസംബര്‍ പതിനഞ്ചിനാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം തുടങ്ങിയ വിദ്യാര്‍ഥികളെ കാമ്പസിനുള്ളില്‍ കയറി പൊലീസ് ആക്രമിച്ചത്. സര്‍വകലാശാല അനുമതി ഇല്ലാതെയാണ് പൊലീസ് കാമ്പസിനുള്ളില്‍ പ്രവേശിച്ചതെന്ന് വിസി വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details