ഡൽഹി കലാപത്തിൽ പങ്ക്; ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർഥി അറസ്റ്റില്‍
രാഷ്ട്രീയ ജനതാദൾ നേതാവ് കൂടിയായ മിറാൻ ഹൈദർ എന്ന 35 കാരനാണ് അറസ്റ്റിലായത്. കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ മിറാൻ ഹൈദറിന്‍റെ അറസ്റ്റിൽ സർവകലാശാലാ വിദ്യാർഥികൾ അതൃപ്തി പ്രകടിപ്പിച്ചു.
ന്യൂഡൽഹി: പൗരത്വ ഭേദഗതി വർഗീയ കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ജാമിയ മിലിയ ഇസ്ലാമിയയിലെ പിഎച്ച്ഡി വിദ്യാർഥിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. രാഷ്ട്രീയ ജനതാദൾ നേതാവ് കൂടിയായ മിറാൻ ഹൈദർ എന്ന 35 കാരനാണ് അറസ്റ്റിലായത്. കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തിൽ മിറാൻ ഹൈദറിന്‍റെ അറസ്റ്റിൽ സർവകലാശാലാ വിദ്യാർഥികൾ അതൃപ്തി പ്രകടിപ്പിച്ചു. മിറാൻ ഹൈദറിനെ വ്യാജ കേസിൽ ഉൾപ്പെടുത്തിയതാണെന്നും അവർ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ നടന്ന കലാപത്തിൽ നഗരത്തിന്‍റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ 50 ഓളം പേർ മരിച്ചിരുന്നു.