കേരളം

kerala

ETV Bharat / bharat

ജാമിഅ മിലിയ അക്രമം; ലൈബ്രറിക്കുള്ളിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്ന് സർവകലാശാല അധികൃതര്‍

മുഖംമൂടിധാരികളായ ആളുകൾ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ ആക്രമിക്കുന്നതിന്‍റെയും ഉപകരണങ്ങൾ നശിപ്പിക്കുന്നതിന്‍റെയും 48 സെക്കന്‍റ് ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്

ജാമിഅ മിലിയ അക്രമം  ലൈബ്രറിക്കുള്ളിലെ ദൃശ്യങ്ങൾ  സർവകശാല അധികൃതർ  jamia milia  university  jamia footage
ജാമിഅ മിലിയ അക്രമം; ലൈബ്രറിക്കുള്ളിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടില്ലെന്ന് സർവകശാല അധികൃതർ

By

Published : Feb 16, 2020, 8:37 PM IST

ന്യൂഡൽഹി: ജാമിഅ മിലിയ സർവകശാലയിലെ ലൈബ്രറിക്കുള്ളിലെ അക്രമ ദൃശ്യങ്ങൾ സർവകലാശാലയല്ല പുറത്ത് വിട്ടതെന്ന് സർവകലാശാല അധികൃതർ. ഡിസംബർ 15ന് സർവകലാശാലയില്‍ നടന്ന അക്രമത്തിൽ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുഖംമൂടിധാരികളായ ആളുകൾ ലൈബ്രറിയിൽ കയറി വിദ്യാർഥികളെ ആക്രമിക്കുന്നതിന്‍റെയും ഉപകരണങ്ങൾ നശിപ്പിക്കുന്നതിന്‍റെയും 48 സെക്കന്‍റ് ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പൊലീസ് ക്രൂരതയുമായി ബന്ധപ്പെട്ട ചില വീഡിയോ പ്രചാരത്തിലുണ്ടെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വീഡിയോ സർവകലാശാല പുറത്തുവിട്ടിട്ടില്ലെന്ന് വ്യക്തമാക്കുന്നതായും ജാമിഅ മിലിയ സര്‍വകലാശാല പബ്ലിക് റിലേഷൻസ് ഓഫീസർ അഹ്മദ് അസീം പറഞ്ഞു.

ABOUT THE AUTHOR

...view details