ന്യൂഡൽഹി: ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളെ അറസ്റ്റ് ചെയ്‌തത് വിദ്യാർഥികളിൽ ഭയംസൃഷ്‌ടിക്കാനാണെന്ന് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. ഇവർക്കെതിരെയുള്ള കേസ് തെറ്റാണെന്നും അത് അപലപിക്കപ്പെടേണ്ടതാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമെന്ന് ഭയം വളർത്തുന്നതിനാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളെ ഭയപ്പെടുത്താനാണ് ജാമിയ അറസ്റ്റിലൂടെ കേന്ദ്ര സർക്കാരിന്‍റെ ശ്രമമെന്ന് പി.ചിദംബരം - ന്യൂഡൽഹി
വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുമെന്ന് ഭയം വളർത്തുന്നതിനാണ് കേന്ദ്ര സർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പി.ചിദംബരം പറഞ്ഞു
വിദ്യാർഥികളെ ഭയപ്പെടുത്താനാണ് ജാമിയ അറസ്റ്റിലൂടെ കേന്ദ്ര സർക്കാർ ശ്രമമെന്ന് പി.ചിദംബരം
കഴിഞ്ഞ ദിവസമാണ് ആസിഫ് ഇഖ്ബാൽ തൻഹയെ ഡൽഹിയിലുള്ള വസതിയിൽ നിന്ന് അറസ്റ്റ് ചെയ്‌തത്. മീരൻ ഹൈദറിനെയും സഫൂറ സർഗറിനെയും യുഎപിഎ പ്രകാരമാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.