ന്യൂഡൽഹി: ഡിസംബർ പതിനഞ്ചിലെ സിസിടിവി ദൃശ്യങ്ങൾക്കായി ഡല്‍ഹി പൊലീസ് ജാമിയ യൂണിവേഴ്‌സിറ്റി അധികൃതരെ സമീപിച്ചു. കേസിൽ സിസിടിവി ദൃശ്യങ്ങൾ മുഖ്യതെളിവാകും എന്നിരിക്കെയാണ് ഡൽഹി പൊലീസും യൂണിവേഴ്‌സിറ്റി അധികൃതരും ദൃശ്യങ്ങൾക്കായി രംഗത്തെത്തിയത്. എന്നാൽ വിദ്യാർഥികൾക്കൊപ്പം യൂണിവേഴ്‌സിറ്റി അധികൃതരും ദൃശ്യങ്ങൾ നൽകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്; നൽകില്ലെന്ന് ജാമിയ യൂണിവേഴ്‌സിറ്റി അധികൃതർ - jamia
വിദ്യാർഥികൾക്കൊപ്പം യൂണിവേഴ്‌സിറ്റി അധികൃതരും ദൃശ്യങ്ങൾ നൽകില്ലെന്ന നിലപാടാണ് സ്വീകരിച്ചത്
സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ഡൽഹി പൊലീസ്; നൽകില്ലെന്ന് ജാമിയ യൂണിവേഴ്‌സിറ്റി അധികൃതർ
യൂണിവേഴ്സിറ്റി ഭരണകൂടവുമായുള്ള കൂടിക്കാഴ്ചയിൽ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ നൽകാത്ത സാഹചര്യത്തിൽ ദൃശ്യങ്ങൾക്ക് വരുന്ന നാശം തെളിവ് നശിപ്പിക്കലായി കണക്കാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ജാമിയ യൂണിവേഴ്‌സിറ്റി അധികൃതർ എച്ച്ആർഡി മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കൂടാതെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസ് നിരീക്ഷിക്കുന്നുണ്ട്.