കേരളം

kerala

ETV Bharat / bharat

കശ്മീരിൽ ജമാത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടവരുടെ വീടുകള്‍ പൂട്ടി സീൽ ചെയ്തു - നാഷണൽ കോണ്‍ഫറൻസ്

നാല് ദിവസത്തിനിടെ സംഘടനയിൽപെട്ട 200 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങളിലുളള ഉന്നത തല യോഗമാണ് സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചത്.

പൂട്ടി സീൽ ചെയ്ത വീടുകള്‍

By

Published : Mar 2, 2019, 5:25 PM IST

കശ്മീർ ജമാത്തെ ഇസ്ലാമി പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളും സ്ഥാപനങ്ങളും അധികൃതർ പൂട്ടി സീൽ ചെയ്തു. സംഘടനയെ നിരോധിച്ചുളള ഉത്തരവ് ആഭ്യന്തര മന്ത്രാലയം ഇറക്കിയതിന് പിന്നാലെയാണ് നടപടി.

മജിസ്ട്രേറ്റിന്‍റെ നിർദേശ പ്രകാരമാണ് ജമ്മുകശ്മീരില ജമാത്തെ ഇസ്ലാമിയുമായി ബംന്ധപ്പെട്ട സ്ഥാപനങ്ങളിലും , പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിലും റെയ്ഡ് നടത്തി ഇവ സീൽ ചെയ്തത്. നാല് ദിവസത്തിനിടെ സംഘടനയിലെ 200 ഓളം പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജമാത്തെ ഇസ്ലാമി മേഖലയിൽ സംഘർഷമുണ്ടാക്കാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് കേന്ദ്രത്തിന്‍റെ ആരോപണം. പുൽവാമ ഭീകരാക്രണത്തിന് ശേഷമുളള പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷാ കാര്യങ്ങളിലുളള ഉന്നത തല യോഗമാണ് സംഘടനയെ നിരോധിക്കാൻ തീരുമാനിച്ചത്. എന്നാൽ കേന്ദ്രത്തിന്‍റെ നടപടിക്കെതിരെ സംസ്ഥാനത്തെ പ്രധാന രണ്ട് പാർട്ടികളായ പീപ്പിള്‍ ഡെമോക്രാറ്റിക്ക് പാർട്ടി, നാഷണൽ കോണ്‍ഫറൻസ് എന്നിവർ രംഗത്തെത്തിയിരുന്നു.

കാശ്മീരിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന സംഘടനയെയാണ് നിരോധിച്ചിരിക്കുന്നതെന്നായിരുന്നു മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രതികരണം. സംസ്ഥാനത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇത് തടസമാകുമെന്നും നിരോധനം നീക്കണമെന്നും നാഷണൽ കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി അലി മുഹമ്മദ് സാഗറും ആവശ്യപ്പെട്ടു

ABOUT THE AUTHOR

...view details