മുംബൈ: മഹാരാഷ്‌ട്രയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പതിമൂന്ന് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി പൊലീസ് സംശയിക്കുന്നു. ജാല്‍ഗോണ്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സഹോദരങ്ങളായ നാല് കുട്ടികള്‍ കൃഷിയിടത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 13, 11, 8, 6 വയസുള്ള കുട്ടികളാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റിപ്പോര്‍ട്ടുകളനുസരിച്ച് പതിമൂന്ന് വയസുകാരി ആദ്യം കൂട്ടബലാത്സംഗത്തിനിരയായിരിക്കാമെന്നും സംഭവം മറച്ചുവെക്കാനാണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് സംശയിക്കുന്നു. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആളുള്‍പ്പെടെ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സഹോദരങ്ങളുടെ കൂട്ടക്കൊല; പതിമൂന്ന് വയസുകാരി കൂട്ടബലാത്സംഗത്തിനിരയായതായി സംശയം
പതിമൂന്ന് വയസുകാരി ആദ്യം കൂട്ടബലാത്സംഗത്തിനിരയായിരിക്കാമെന്നും സംഭവം മറച്ചുവെക്കാനാണ് നാല് പേരെയും കൊലപ്പെടുത്തിയതെന്നും പൊലീസ് സംശയിക്കുന്നു. കേസില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇരയുടെ സഹോദരന്‍ തന്‍റെ നാല് കൂട്ടുകാരോട് സഹോദരങ്ങളുടെ മേല്‍ ശ്രദ്ധ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് പറയപ്പെടുന്നു. സഹോദരങ്ങളെ കോടാലി ഉപയോഗിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നുവെന്ന് റേവര്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. കുട്ടികളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് വിദഗ്‌ധ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ മഹാരാഷ്‌ട്ര മന്ത്രിയായ ഗുലാബറോ പട്ടീല്‍ നിയോഗിച്ചിട്ടുണ്ട്. സമാനമായി 2017ല്‍ ജാല്‍ഗോണ്‍ ജില്ലയിലെ ഒരു വീട്ടിലെ നാല് പേരെ അജ്ഞാതര്‍ കൊലപ്പെടുത്തിയിരുന്നു.