വനിതാ ദിനത്തിൽ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധറിൽ പ്രതിഷേധം. ഫ്രാങ്കോയെ ബിഷപ്പ് സ്ഥാനത്തു നിന്നും നീക്കം ചെയ്യുക, കേസ് അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജനവാദി സ്ത്രീ സഭയാണ്മുളയ്ക്കലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.
വനിതാ ദിനത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജലന്ധറിൽ പ്രതിഷേധം
റവല്യൂഷണറി മാർകിസ്റ്റ് പാർട്ടിയുടെ വനിതാ വിഭാഗമായ ജനവാദി സ്ത്രീ സഭയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടത്തിയത്.
പീഡനത്തിനിരയായ കന്യാസ്ത്രീക്ക് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ട് വനിതാ ദിനത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയിൽ കേരളത്തിൽ നിന്നുൾപ്പടെ നിരവധി വനിതകൾ പങ്കെടുത്തു. കന്യാസ്ത്രീക്ക് നീതി ലഭിക്കും വരെ ജലന്ധറിൽ നിരന്തര പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനും വനിതാ ദിനത്തിൽ നടന്ന കൺവെൻഷൻ ആഹ്വാനം ചെയ്തു. ഇതേ ആവശ്യമുന്നയിച്ച് സുപ്രിം കോടതി ചീഫ് ജസ്റ്റിസിനുംപഞ്ചാബ്, കേരള മുഖ്യമന്ത്രിമാർക്ക്നിവേദനം നൽകാനും കൺവെൻഷൻ തീരുമാനിച്ചു. തുടർന്ന് നൂറു കണക്കിന് വനിതകൾ അണിനിരന്ന പ്രതിഷേധറാലി ജലന്ധർ ബിഷപ്പ് ഹൗസിലേക്ക് നടന്നു. ജനവാദി സ്ത്രീ സഭ ജനറൽ സെക്രട്ടറി നീലംഖുമൻ, സേവ് ഔർസി സ്‌റ്റേഴ്സ് പ്രതിനിധി കുസുമം ജോസഫ്, ആർഎംപി.കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്.ഹരിഹരൻ ഉൾപ്പടെ നിരവധി പ്രമുഖർ പ്രസംഗിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ കഴിഞ്ഞ ഓക്ടോബറിൽ ജാമ്യത്തിലിറങ്ങിയിരുന്നു.