ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൊവ്വാഴ്‌ച രാത്രി വിമാനത്താവളം സന്ദർശിച്ച മന്ത്രി ഇമിഗ്രേഷൻ, ആരോഗ്യം, സുരക്ഷ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.
ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി - ന്യൂഡൽഹി
ചൊവ്വാഴ്‌ച രാത്രി വിമാനത്താവളം സന്ദർശിച്ച വിദേശകാര്യ മന്ത്രി ഇമിഗ്രേഷൻ, ആരോഗ്യം, സുരക്ഷ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രമങ്ങളെ അഭിനന്ദിച്ചു.
![ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി Jaishankar meets officials at Delhi Airport thanks them for their efforts in fight against coronavirus വിദേശകാര്യ മന്ത്രി ഡൽഹി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വിദേശകാര്യ മന്ത്രി ഡൽഹി വിമാനത്താവളം ന്യൂഡൽഹി delhi airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6448677-thumbnail-3x2-jay.jpg)
"രാത്രിയോ പകലോ, മഴയോ വെയിലോ എന്നില്ലാതെ നിരവധി ഇന്ത്യക്കാർ പരിശ്രമിക്കുന്നത് കൊണ്ടാണ് രാജ്യം ഇന്ന് നിലനിൽക്കുന്നത്. ഈയൊരു സാഹചര്യത്തിൽ കൊവിഡിനെ ചെറുക്കാൻ ഒപ്പം നിൽക്കുന്ന ഇമിഗ്രേഷൻ, ആരോഗ്യം, സുരക്ഷ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സന്ദർശിച്ചു. അവരുടെ ശ്രമങ്ങൾക്ക് നന്ദി പറയുന്നു." സന്ദർശനത്തിനുശേഷം അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇന്ത്യയിൽ ഇതുവരെ 147 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.