കേരളം

kerala

ETV Bharat / bharat

കിർഗിസ്, താജിക് പ്രതിനിധികളുമായി ചർച്ച നടത്തി എസ്. ജയ്‌ശങ്കർ - മോസ്കോ

കൊവിഡിൽ കിർഗിസ്ഥാനിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും ബിസിനസുകാരെയും വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി തിരിച്ചുകൊണ്ട് വന്നിരുന്നു.

Jaishankar Kyrgyz, Tajik counterparts Moscow മോസ്കോ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ
കിർഗിസ്, താജിക് പ്രതിനിധികളുമായി ചർച്ച നടത്തി എസ്. ജയ്‌ശങ്കർ

By

Published : Sep 9, 2020, 7:54 PM IST

Updated : Sep 9, 2020, 8:55 PM IST

മോസ്കോ: മോസ്കോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) യോഗത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ കിർഗിസ്, താജിക് രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തി. കിർഗിസ് പ്രതിനിധി ചിംഗിസ് ഐദർബെക്കോവുമായി ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയതായും ഇന്ത്യൻ പൗരന്മാരുടെ തിരിച്ചുവരവിന് സഹായകമായ ശ്രമങ്ങൾക്ക് നന്ദി അറിയിച്ചതായും ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു.

കൊവിഡിൽ കിർഗിസ്ഥാനിൽ കുടുങ്ങിയ നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും ബിസിനസുകാരെയും വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി തിരിച്ചു കൊണ്ടുവന്നിരുന്നു.

താജിക് പ്രദേശത്തെ പ്രതിനിധിയായ സിറോജിദ്ദീൻ മുഹ്‌രിദ്ദീനുമായി കൂടിക്കാഴ്ച നടത്തിയതായും വളർന്നുവരുന്ന ഉഭയകക്ഷി, പ്രാദേശിക സഹകരണത്തിൽ സംതൃപ്തി പ്രകടിപ്പിച്ചതായും ജയ്‌ശങ്കർ ട്വീറ്റിൽ പറഞ്ഞു.

Last Updated : Sep 9, 2020, 8:55 PM IST

ABOUT THE AUTHOR

...view details