ന്യൂഡൽഹി: നേപ്പാളില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അനുശോചിച്ച് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് ജയ്‌ശങ്കർ ഉറപ്പ് നൽകി. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കാഠ്‌മണ്ഡുവിലെ എംബസി സ്ഥിതിഗതികളെ അടുത്തറിയുന്നുണ്ട്. എംബസി ഉദ്യോഗസ്ഥർ സേവന സന്നധരായി ആശുപത്രിയിലുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
നേപ്പാളില്‍ മലയാളികൾ മരിച്ച സംഭവം: അനുശോചനമറിയിച്ച് വിദേശകാര്യ മന്ത്രി - നേപ്പാളില്‍ മലയാളികൾ മരിച്ച സംഭവം: അനുശോചനമറിയിച്ച് വിദേശകാര്യ മന്ത്രി
കാഠ്‌മണ്ഡുവിലെ ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ സേവന സന്നദ്ധരായി ആശുപത്രിലുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു
അതേസമയം മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് നേപ്പാൾ എംബസി ഉദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്.
രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും നാല് കുട്ടികളുമാണ് മരിച്ചത്. ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രവീൺ കുമാർ നായർ (39), ഭാര്യ ശരണ്യ (34) , രഞ്ജിത്ത് കുമാർ(39), ഭാര്യ ഇന്ദു(35), മക്കളായ ശ്രീഭദ്ര(ഒൻപത്), അഭിനബ് സൊരയ (ഒൻപത്), അബി നായർ(ഏഴ്), വൈഷ്ണവ് രഞ്ജിത്ത്(രണ്ട്) എന്നിവരാണ് മരിച്ചത്. കനത്ത തണുപ്പിൽ നിന്ന് രക്ഷ നേടാൻ ഹീറ്റർ ഓൺ ചെയ്‌തിരുന്നുവെന്നും ഇതിൽ നിന്നും വമിച്ച വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നുമാണ് പ്രാഥമിക വിവരം.