ന്യൂഡൽഹി:വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ കൊവിഡ് 19 സംബന്ധിച്ച് സ്പാനിഷ് വിദേശകാര്യ മന്ത്രി അരഞ്ച ഗോൺസാലസുമായി ടെലിഫോൺ സംഭാഷണം നടത്തി. സ്‌പെയിനിന്‍റെ അടിയന്തര ഫാർമസ്യൂട്ടിക്കൽ ആവശ്യകതയോട് ഇന്ത്യ പ്രതികരിച്ചുവെന്ന് ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു. കൊവിഡ് 19 നെതിരെ ആഗോള സഹകരണം ആവശ്യമാണെന്ന് ഇരുവരും സമ്മതിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ സ്പാനിഷ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു - COVID-19
സ്‌പെയിനിന്‍റെ അടിയന്തര ഫാർമസ്യൂട്ടിക്കൽ ആവശ്യകതയോട് ഇന്ത്യ പ്രതികരിച്ചുവെന്ന് ജയ്‌ശങ്കർ ട്വീറ്റ് ചെയ്തു
കൊവിഡ്19; ജയ്‌ശങ്കർ സ്പാനിഷ് വിദേശകാര്യ മന്ത്രി അരഞ്ച ഗോൺസാലസുമായി ചർച്ച നടത്തി
കൊവിഡ്19 വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിലൊന്നാണ് സ്പെയിൻ. സ്പെയിനിലെ ആകെ കേസുകളുടെ എണ്ണം 1,50,000 ആണ്. മരണ സംഖ്യ 14,000 കഴിഞ്ഞു.